സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച നടക്കും

കോലഞ്ചേരി കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ നടക്കുന്ന യോഗത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പ്രൊഫസര്‍ ജില്‍.കെ.മാത്യു ദൈവ വചനം പ്രസംഗിക്കും. എല്ലാ ഒന്നാം ഞായാറാഴ്ചയും വൈകീട്ട് 4 മുതല്‍ 6 വരെ കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ സുവിശേഷയോഗം നടക്കുമെന്ന് കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു. വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ADVERTISEMENT
Malaya Image 1

Post 3 Image