കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും തൃശ്ശൂര്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ കൂട്ടയോട്ടം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ എന്‍ എസ് ധനന്‍ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ അഡ്വ.പി വി നിവാസ്. പി കെ അസിസ്. ശരത്ത് രാമനുണ്ണി. കെ.കെ.ജയന്തി, എ എ കൃഷ്ണന്‍. സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗണേശന്‍ പിള്ള. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസഫ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ ബിഞ്ചു ജേക്കബ്. ബിജു. മറ്റം സെന്റ് ഫ്രാന്‍സിസ് റിട്ടയേഡ് പ്രധാന അധ്യാപകന്‍ ആന്റോ സി കാക്കശ്ശേരി,. ഹെഡ് ക്ലാര്‍ക്ക് പ്രേം. വായനശാല പ്രതിനിധികള്‍. അങ്കണവാടി ജീവനക്കാര്‍.

യൂത്ത് ക്ലബ്ബ് അംഗങ്ങള്‍. യുവജന സംഘടന പ്രവര്‍ത്തകര്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍. പഞ്ചായത്ത് ജീവനക്കാര്‍. കായിക താരങ്ങള്‍. തുടങ്ങിയവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച കുട്ടയോട്ടം മറ്റം സെന്ററില്‍ അവസാനിച്ചു.

ADVERTISEMENT