26.5 C
Kunnamkulam
Friday, August 28, 2026
Home Bureaus Kechery കണ്ടശാംകടവ് ജലോത്സവം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയില്‍ മുത്തമിട്ട് ആലപ്പാടന്‍ ചുണ്ടന്‍

കണ്ടശാംകടവ് ജലോത്സവം; ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയില്‍ മുത്തമിട്ട് ആലപ്പാടന്‍ ചുണ്ടന്‍

25

കണ്ടശാംകടവ് ജലോത്സവത്തില്‍ അട്ടിമറി വിജയം നേടി എടത്വ ബോട്ട് ക്ലബ് തുഴഞ്ഞ ആലപ്പാടന്‍ ചുണ്ടന്‍ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയില്‍ മുത്തമിട്ടു. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളെ ഒരു വള്ളപ്പാട് ദൂരെ പിന്തള്ളിയാണ് ഷംറോയ് ക്യാപ്റ്റനായ ആലപ്പാടന്‍ ചുണ്ടന്‍ ജേതാവായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ സൗത്ത് പറവൂര്‍ ബോട്ട് ക്ലബ്ബിന്റെ ജവാഹര്‍ തായങ്കരി ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി.ചുരുളന്‍ എ ഗ്രേഡ് വിഭാഗത്തില്‍ സുകുമാരന്‍ ക്യാപ്റ്റനായ ഗരുഡന്‍ വള്ളവും ബി ഗ്രേഡ് വി ഭാഗത്തില്‍ സഹല്‍ ക്യാപ്റ്റനായ വടക്കുംപുറം വള്ളവും ഒന്നാം സ്ഥാനം നേടി. എ ഗ്രേഡ് വിഭാഗത്തില്‍ വെണ്ണയ്ക്കല്‍ കടവ് ബോട്ട് ക്ലബിന്റെ താണിയന്‍ ദ് ഗ്രേറ്റും ബി ഗ്രേഡ് വിഭാഗത്തില്‍ നടുവില്‍ക്കര എന്‍ കെ ബി ബോട്ട് ക്ലബിന്റെ തട്ടകത്തമ്മയും രണ്ടാംസ്ഥാനം നേടി. മൊത്തം 20 ചുരുളന്‍ വള്ളങ്ങള്‍ വിവിധ ഹീറ്റ്‌സുകളില്‍ മത്സരിച്ചു. ബി ഗ്രേഡ് വിഭാഗത്തില്‍ ആദ്യം 4 മത്സരങ്ങളും എ ഗ്രേഡ് വിഭാഗത്തില്‍ 3 മത്സരങ്ങളും നടന്നു. പിന്നീട് ഫൈനല്‍ മത്സരങ്ങളായിരുന്നു.വള്ളങ്ങള്‍ അണിനിരന്ന ജല ഘോഷയാത്രയില്‍ പുളിയംതുരുത്തി യുവശക്തി ബോട്ട് ക്ലബ്ബിന്റെ ഹനുമാനും അച്ചടക്കത്തില്‍ കരാഞ്ചിറ ഇല്ലിക്കല്‍ ഡിബിസി യുടെ പമ്പാവാസനും ഒന്നാം സ്ഥാനം നേടി.മലര്‍ന്നു കിടന്ന് നീന്തിക്കൊണ്ടുള്ള ജലശയനത്തില്‍ സി.എം. അദ്വൈത്, സി.എസ്.ഐറിഷ്, സി.എസ്. ദക്ഷ് എന്നിവരും കനോലി കനാലിന് കുറുകെ നീന്തിയ മുതിര്‍ന്ന കുട്ടികളുടെ മത്സരത്തില്‍ ആദിത്യനാഥ് ഒന്നാം സ്ഥാനവും സഹോദരങ്ങളായ അഖില്‍രാജ് രണ്ടാം സ്ഥാനവും അതുല്‍രാജ് മൂന്നാം സ്ഥാനവും നേടി. ഏങ്ങണ്ടിയൂര്‍ വിവേകാനന്ദ നീന്തല്‍ പരശീലന കേന്ദ്രത്തിലെ ഡയറക്ടര്‍ സി.ആര്‍.രാജന് പ്രത്യേക പുരസ്‌കാരം സമ്മാനിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് ട്രോഫികള്‍ സമ്മാനിച്ചു

ADVERTISEMENT
error: Content is protected !!