64 മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വര്‍ണകപ്പ് കണ്ണൂരിലേക്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂര്‍ തിരിച്ചുപിടിച്ചത്. നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്റെ കിരീടനേട്ടം. സ്വന്തം തട്ടകത്തില്‍ തൃശൂരിനെ മലര്‍ത്തിയടിച്ചുകൊണ്ടാണ് കണ്ണൂരിന്റെ കിരീടനേട്ടം. തുടക്കം മുതല്‍ പ്രകടിപ്പിച്ച മികച്ച മുന്നേറ്റം അവസാന നിമിഷം വരെ നിലനിര്‍ത്താന്‍ കണ്ണൂരിനായപ്പോള്‍, വാശിയേറിയ മത്സരത്തിനൊടുവില്‍ തൃശൂര്‍ റണ്ണറപ്പുകളായി. 1023 പോയിന്റുമായാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരിന് 1018 പോയിന്റാണ് സമ്പാദിക്കാനായത്. കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. 1013 പോയിന്റാണ് കോഴിക്കോട് ജില്ലക്കുള്ളത്. സ്‌കൂളുകളുടെ കാര്യത്തില്‍ ആലത്തൂര്‍ ഗുരുകുലം എച് എസ് എസാണ് മുന്നിലെത്തിയത്.

തൃശൂരില്‍ അരങ്ങേറിയ കലാമാമാങ്കത്തിന് വൈകിട്ട് സമാപനമാകും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മോഹന്‍ലാല്‍ മുഖ്യാതിഥിയായി എത്തും.

ADVERTISEMENT