നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗുരുവായൂര്‍ പോലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കോട്ടപ്പടി പിള്ളക്കോളനിയില്‍ അയിനിക്കല്‍ ജാസിലാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം, പിടിച്ചുപറി, മയക്ക് മരുന്ന് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ജാസില്‍.
ADVERTISEMENT