ശക്തമായ ഇടിമിന്നലില്‍ ചാവക്കാട് തിരുവത്ര മേഖലയില്‍ വ്യാപക നാശനഷ്ടം. അത്താണി കറുത്താണ്ടന്‍ മോഹനന്റെ വീട്ടിലെ ഇലക്ട്രിക്കല്‍ മെയിന്‍ സ്വിച്ച്, സ്വിച്ച് ബോര്‍ഡ് എന്നിവ പൊട്ടിത്തെറിച്ച് കത്തി. ഈ സമയം വീടിനികത്ത്് ഉണ്ടായിരുന്ന കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടുകയായിരുന്നു. വീടിന് മുകളില്‍ വാര്‍പ്പിന്റെ ചെറിയ ഭാഗം അടര്‍ന്ന് പോയി. ഈ വീടിന് തൊട്ടടുത്ത കറുത്താണ്ടന്‍ സുരേഷ് ബാബുവിന്റെയും, ശശിയുടെ വീട്ടിലും പൊട്ടിത്തെറിയുണ്ടായി. ഇതിന് പുറമേ പ്രദേശത്തെ നിരവധി വീടുകളുലെ ഫാന്‍, ഫ്രിഡ്ജ്, ടിവി തുടങ്ങി ഇലക്ട്രിക്ക്- ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ADVERTISEMENT