കായിക മേളകളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കായിക വിഭാഗത്തില്‍ വിഭാഗത്തില്‍ സബ്ജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.തൃശൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ സമ്മാന വിതരണം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷീബാ രാജേഷ് അധ്യക്ഷയായി. എസ്.എം.സി ചെയര്‍മാന്‍ വി.എസ്.ശ്രീജന്‍, ഹെഡ്മിസ്ട്രസ്സ് ബീന സി.ജേക്കബ്, പ്രിന്‍സിപ്പല്‍ ജെ.എഫ്.സിന്റ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് റെസ്ലിംഗ് മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ വി.വി.സായ, ജൂഡോയിലും റെസിലിംഗിലും വെള്ളിമെഡലുകള്‍ നേടിയ സാന്‍ഡ്ര ഐറിന്‍ റിനോള്‍ഡ്, റസ്ലിംഗില്‍ വെള്ളി മെഡല്‍ നേടിയ ഫിസ അയുനി അര്‍ഷാദ്, ജിയ അന്ന ജിനേഷ്, വെങ്കല മെഡല്‍ നേടിയ സി. എ.ഷെഫിയുല്‍ ഇസ്ലാം എന്നിവരെയും കുന്നംകുളം ഉപജില്ല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി 27 വര്‍ഷം കിരീടം നിലനിര്‍ത്തിയ സ്‌കൂള്‍ ടീമിനേയും അനുമോദിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image