തൃശ്ശൂര്‍ റവന്യൂ ജില്ല ശാസ്ത്രമേളയില്‍ എ ഗ്രേഡ് ലഭിച്ച കെ.ആര്‍.അതുല്‍ കൃഷ്ണയെ സി.പി.എം താമരപ്പിള്ളി സൗത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. ചിറ്റാട്ടുകര ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ജി.സുബിദാസ് ഉപഹാരം സമ്മാനിച്ചു. ബ്രാഞ്ച് സെക്രട്ടറി എം.ആര്‍ രാജു, കെ.എസ്.സദാനന്ദന്‍, കെ.എസ്.ശ്രീനിവാസന്‍, പ്രതാപന്‍, ശ്രീനിവാസന്‍ കാട്ടിശേരി എന്നിവര്‍ പങ്കെടുത്തു. കളംപാറ വീട്ടില്‍ രതിഷ് – സതി ദമ്പതികളുടെ മകനായ അതുല്‍ കൃഷ്ണ ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബാലസംഘം താമരപ്പിള്ളി യൂണിറ്റ് സെക്രട്ടറി കൂടിയായ അതുലിന് ഇലക്ട്രിക് മേഖലയിലെ നൂതന ആശയങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രൊജക്ടിനാണ് എ ഗ്രേഡ് ലഭിച്ചത്.
ADVERTISEMENT