വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മന്ദലാംകുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിസ്ഡം ഡേ ആഘോഷം നടന്നു. മന്ദലാംകുന്ന് അല്‍-ഹിമാ മദ്രസയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡണ്ട് കെ.എം ഹൈദരലി ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.എം.ബാദുഷ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ഉസ്മാന്‍ ബദര്‍പള്ളി അധ്യക്ഷത വഹിച്ചു. ഹാരിസ് ബിന്‍ സലീം, ട്രഷറര്‍ അലി ബദര്‍പ്പള്ളി, ഹംസക്കുട്ടി മന്ദലാംകുന്ന് എന്നിവര്‍ സംസാരിച്ചു. മന്ദലാംകുന്ന് പുതുതായി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന അല്‍ ഹിക്മ സലഫി മസ്ജിദിന്റെ ഉദ്ഘാടനം നവംബര്‍ 14ന് അസര്‍ നമസ്‌കാരത്തോട് കൂടി നിര്‍വഹിക്കുവാനും യോഗത്തില്‍ തീരുമാനമായി.
ADVERTISEMENT