പുന്നയൂര്‍ക്കുളം പഞ്ചായത്ത് ഹാളില്‍ നടന്നിരുന്ന ഹാന്‍ഡ് എംബ്രോയിഡറി, ടെക്‌സ്‌റ്റൈല്‍ പ്രിന്റിംഗ് പരിശീലന ബാച്ചിന്റെ യാത്രയയപ്പ് സംഗമവും ക്ലാസുകളില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടത്തി. നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ജീവന്‍ സംസ്ഥാന്റെ ഹാന്‍ഡ് എംബ്രോയ്ഡറി, ടെക്‌സ്‌റ്റൈല്‍ പ്രിന്റിംഗ് എന്നിവയുടെ മൂന്ന് മാസ കോഴ്‌സുകളാണ് നടന്നിരുന്നത്. 40 ഓളം വനിത വിദ്യാര്‍ത്ഥികളാണ് വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കിയത്. യാത്രയയപ്പ് സംഗമവും, പ്രദര്‍ശനവും പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡണ്ട് ഇ.കെ.നിഷാര്‍ ഉദ്ഘാടനം ചെയ്തു. ട്രെയിനര്‍ നിതു ബിനൂപിന്റെ അധ്യക്ഷതയില്‍ ഡയറക്ടര്‍ സുധ സോളമന്‍, സിയ, ആരിഫ, പി ആര്‍ സുമ, ഇ പി അതുല്യ തുടങ്ങിയവര്‍ സംസാരിച്ചു.
ADVERTISEMENT