ചാലിശ്ശേരിയില്‍ അതിഥി തൊഴിലാളി മരിച്ചു. ചാലിശ്ശേരി ഖദീജ മന്‍സിലിന് സമീപം താമസിച്ച് ജോലി ചെയ്തു വരികയായിരുന്ന വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഇഷാദ് ശൈഖ് (35) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ തിങ്കളാഴ്ച രാത്രി 9 മണിയോടെ പെരുമ്പിലാവിലെ അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാലിശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ADVERTISEMENT