അന്തിക്കാട് കെ.ജി.എം.എല്‍.പി. സ്കൂളില്‍ കരാത്തെ ബെല്‍റ്റ് ഗ്രേഡിങ് നടന്നു. ബോധിധര്‍മ്മ ജപ്പാന് ട്രഡിഷണല്‍ കരാത്തെ അസോസിയേഷന് ഇന്ത്യയുടെ നേതൃത്വത്തിലാണ് ഗ്രേഡിങ് സംഘടിപ്പിച്ചത്. സംഘടനയുടെ ഡയറക്ടറും ചീഫ് ഇന്‍സ്ട്രക്ടറുമായ ഹാന്‍ഷി മനോജ് ഗ്രേഡിങ് പരീക്ഷകള്‍ക്ക് നേതൃത്വം നല്കി.



