പോര്‍ക്കുളം എം.കെ.എം.യു.പി. സ്‌കൂളില്‍ കരാട്ടെ പരിശീലനം ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ സ്വയം പ്രതിരോധത്തിനും ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും അച്ചടക്കം, ക്ഷമ, ആത്മനിയന്ത്രണം, എന്നീ ഗുണങ്ങള്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കരാട്ടെ പരിശീലനം ആരംഭിച്ചിട്ടുള്ളത്. പ്രശസ്ത കരാട്ടെ പരിശീലകന്‍ പുരുഷോത്തമന്‍ മാസ്റ്ററാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. പ്രധാനധ്യാപിക സ്റ്റെനി കെ.സ്റ്റീഫന്‍ , അധ്യാപകരായ ലിജോ ജോസഫ്, സിമി സി. ചുങ്കത്ത്, നിംന ജോണ്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.