പെരുമ്പിലാവ് കരിക്കാട് കൊങ്ങണൂര്‍ റോഡില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടു. മേനോത്ത് പരേതനായ ബാവയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ വാതില്‍ കുത്തി തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്. ഫ്യൂസ് ഊരിമാറ്റി വൈദ്യുതി വിച്ചേദിച്ചായിരുന്നു മോഷണം. വീട്ടിലെ അഞ്ചോളം അലമാരകള്‍ കുത്തി തുറന്ന് മുഴുവന്‍ സാധനങ്ങളും വലിച്ചു വാരിയിട്ട നിലയിലാണ്. ബുധനാഴ്ച രാത്രി മോഷണം നടന്നതായാണ് നിഗമനം. ബാവയുടെ ഭാര്യ സഫിയ വീടിനു സമീപമുള്ള സഹോദരന്റെ വീട്ടിലായിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അരിയുന്നത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.