26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കരിക്കാട് കാൽനട യാത്രികൻ ബൈക്ക് ഇടിച്ച് മരിച്ചു.

കരിക്കാട് കാൽനട യാത്രികൻ ബൈക്ക് ഇടിച്ച് മരിച്ചു.

190

കരിക്കാട് കാൽ നടയാത്രികൻ ബൈക്ക് ഇടിച്ച് മരിച്ചു.കരിക്കാട് സ്വദേശി കളത്തിൽ വളപ്പിൽ 51 വയസുള്ള അപ്പുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ അക്കിക്കാവ് പഴഞ്ഞി റോഡിലെ കരിക്കാട് സെന്ററിൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം നടന്നത്.അപകടത്തിൽ ബൈക്ക് യാത്രികനായ കരിക്കാട് സ്വദേശി കല്ലായിൽ 19 വയസുള്ള സൂരജിന് പരിക്കേറ്റു.ഇരുവരെയും കരിക്കാട് നന്മ ആംബുലൻസ് പ്രവർത്തകർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അപ്പുവിന്റെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ശാന്തയാണ് അപ്പുവിന്റെ ഭാര്യ .ശരത്, സൗമ്യഎന്നിവർ മക്കളാണ്.കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ADVERTISEMENT
error: Content is protected !!