കാരുണ്യ സ്പര്‍ശം പദ്ധതി ഉദ്ഘാടനം നടത്തി

വേലൂര്‍ കുറുമാല്‍, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് ഗുരുതരരോഗങ്ങള്‍ ഉള്ള 100 രോഗികള്‍ക്ക് സഹായഹസ്തം നല്‍കുന്ന കാരുണ്യ സ്പര്‍ശം പദ്ധതി, ഗ്രാമി അവാര്‍ഡ് ജേതാവ് വയലിനിസ്റ്റ് മനോജ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജന്മദിനം ആഘോഷിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാദര്‍ ഡേവിസ് ചിറമ്മലിനെ യോഗത്തില്‍ ആദരിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലീലാ രാമകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിതീഷ് ചന്ദ്രന്‍, വര്‍ഗീസ് തരകന്‍, പ്രിന്‍സ് തോമസ്, പിപി യേശുദാസ്, അമല ആശുപത്രി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ ഡെല്‍ജോ പുത്തൂര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT