പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യം കുടുംമ്പ സംഗമവും ഹോമിയോ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന കുടുംബ സംഗമത്തില്‍ കൂട്ടായ്മ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഷെരീഫ് പാണ്ടോത്തയില്‍, ജോയിന്റ് സെക്രട്ടറി മനാഫ് വീട്ടിലവളപ്പില്‍ , വനിതാ വിംഗ് പ്രസിഡന്റ് സെഫിയ കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ആരോഗ്യമുള്ള മനസ്സും ആരോഗ്യവും എന്ന വിഷയത്തില്‍ പ്രശസ്ത മോട്ടിവേഷന്‍ ട്രെയിനര്‍ തസ്നി സുല്‍ത്താന ക്ലാസ്സെടുത്തു. സൗജന്യ മെഡിക്കല്‍ ക്യാമ്പിന് പ്രശസ്ത ഹോമിയോ ഡോക്ടര്‍മാരായ ജമാല്‍, ഷെമീമ എന്നിവര്‍ നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ ആറ്റുപുറം, ഷെരീഫ് പാണ്ടോത്തയില്‍, കാരുണ്യം മെമ്പര്‍മാരായ അബു, ഫാത്തിമ്മ പരൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ചടങ്ങില്‍ അര്‍ഹരായവര്‍ക്ക് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു.
Home Bureaus Punnayurkulam പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യം കുടുംമ്പ സംഗമവും ഹോമിയോ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു