കവിതാസമാഹാരം വര്‍ണ്ണ ജാലകം പ്രകാശനം ചെയ്തു.

72

ആറുവയസ്സുകാരി തപസ്യയുടെ കവിതാസമാഹാരം വര്‍ണ്ണ ജാലകം പ്രകാശനം ചെയ്തു. ബ്രഹ്മകുളം ഗോകുലം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആലംകോട് ലീലാകൃഷ്ണന്‍, പുസ്തക പ്രകാശനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ കെ ജെ രഘുനാഥ് പ്രിന്‍സിപ്പാള്‍ ശ്രീജിത്ത് തൊണ്ടയാട് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്രഹ്മകുളം സ്വദേശി സുനീഷ് നീതു ദമ്പതികളുടെ മകളാണ് തപസ്യ.