25.7 C
Kunnamkulam
Wednesday, July 15, 2026
Home Bureaus Kechery ഏനാമ്മാവ് നെഹ്‌റു പാര്‍ക്കില്‍ കായാക്കിങ്ങ് ബോട്ടിങ്ങിന് തുടക്കം കുറിച്ചു

ഏനാമ്മാവ് നെഹ്‌റു പാര്‍ക്കില്‍ കായാക്കിങ്ങ് ബോട്ടിങ്ങിന് തുടക്കം കുറിച്ചു

വിനോദസഞ്ചാര മേഖലക്ക് പുത്തനുണര്‍വ് നല്‍കി ഏനാമ്മാവ് നെഹ്‌റു പാര്‍ക്കില്‍ കായാക്കിങ്ങ് ബോട്ടിങ്ങിന് തുടക്കം കുറിച്ചു. സഞ്ചാരികളായി നെഹ്‌റു പാര്‍ക്കില്‍ ഉല്ലാസത്തിനായി എത്തുന്നവര്‍ക്കായാണ് ബോട്ടിംഗ്, കയാക്കിങ്ങ് എന്നിവയുടെ പുത്തന്‍ അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 15 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന സോളാര്‍ ബോട്ടില്‍ ഒരു മണിക്കൂര്‍ സവാരിയ്ക്ക് 2500 രൂപയും
കയാക്കിങ്ങ് അരമണിക്കൂറിന് 100 രൂപയും. പെഡല്‍ ബോട്ട് അരമണിക്കൂര്‍ സവാരിയ്ക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഏനാമാവ് നെഹ്‌റു പാര്‍ക്കില്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുഖേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

ADVERTISEMENT
error: Content is protected !!