സത്യസന്ധതയുടെ കടും മധുരമായി പാടൂര്‍ കടവ് ചായക്കൂട്ടം. കളഞ്ഞുപോയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരികെ നല്‍കി. കഴിഞ്ഞ ദിവസം ഇവിടെ ചായ കുടിക്കാനെത്തിയ മുല്ലശ്ശേരി താണവീഥി സ്വദേശി ചങ്ങരകുമരത്ത് പ്രവീണിന്റെ രണ്ട് പവന്‍ തൂക്കം വരുന്ന മാല നഷ്ടപ്പെട്ടിരുന്നു. ജോലിസ്ഥലത്ത് നിന്നാണ് പ്രവീണ്‍ പാടൂര്‍ കടവ് ചായകൂട്ടത്തില്‍ ചായ കുടിക്കാനെത്തിയത്. പ്രവീണ്‍ പോയതിന് ശേഷം കടവ് ചായക്കൂട്ടത്തിലെ ജീവനക്കാരന്‍ ഹനീഫയ്ക്കാണ് മാല ലഭിച്ചത്. മാലയുടെ ഉടമയെ അന്വേഷിക്കുന്നതിനിടയിലാണ് പ്രവീണ്‍,കളഞ്ഞു പോയ ആഭരണം അന്വേഷിച്ചെത്തിയത്. ചായ കുടിക്കാനെത്തിയ നാട്ടുക്കാരുടെയും സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍, പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി ജേക്കബ്, മാല ഉടമസ്ഥന് കൈമാറി.വെങ്കിടങ്ങ് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റിനിത കബീര്‍,പഞ്ചായത്തംഗം ബുഷറ അക്ബര്‍. എന്നിവരും സന്നിഹിതരായി. പ്രവീണ്‍,ഹനീഫയ്ക്ക് സ്‌നേഹസമ്മാനം നല്‍കി.സന്തോഷം പങ്കുവെച്ചു കൊണ്ട് ചായ കുടിച്ച ശേഷം എല്ലാവരോടും നന്ദിയും പറഞ്ഞാണ് പ്രവീണ്‍ മടങ്ങിയത്.



