30.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Punnayurkulam ഹൈവേ നിര്‍മ്മാണ ഓഫീസ് ഉപരോധിച്ചു

ഹൈവേ നിര്‍മ്മാണ ഓഫീസ് ഉപരോധിച്ചു

മുസ്ലിം യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ നിര്‍മ്മാണ ഓഫീസ് ഉപരോധിച്ചു.അകലാട് സ്‌കൂള്‍ മുതല്‍ ഒറ്റയ്‌നി വരെയുള്ള സര്‍വീസ് റോഡിന്റെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ ആറുമാസത്തിലേറെയായി പൂര്‍ത്തിയാകാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന റോഡ് പൊളിക്കുകയും കാന നിര്‍മ്മാണത്തിനായി കുഴിയെടുക്കുകയും ചെയ്‌തെങ്കിലും പല ഭാഗങ്ങളിലും പ്രവൃത്തികള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ വാഹനഗതാഗതം ദുഷ്‌കരമാവുകയും വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപവാസികളുടെ വീടുകളിലേക്കുമുള്ള യാത്ര ഏറെ പ്രയാസകരമാവുകയും ചെയ്തതായി സമരക്കാര്‍ ആരോപിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായ തേജ് റാത്തി പ്രസിഡണ്ട് കെ എ ആഫിഖുമായി ഫോണില്‍ സംസാരിക്കുകയും നാളെ തന്നെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സമരക്കാര്‍ ഉപരോധം അവസാനിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. എ. ആഫിഖ്, ജനറല്‍ സെക്രട്ടറിഇസ്മായില്‍, വാര്‍ഡ് മെമ്പര്‍ മുഹമ്മദ് അസ്ലം, ഷാഫി കൂളിയാട്ട്, മുത്തലിബ്, ഫര്‍സിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!