മമ്മിയൂരില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു.തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് നാലുമണിയോടെ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപമാണ് സംഭവം. ചാവക്കാട് പുന്ന സ്വദേശി പുതുവീട്ടില്‍ ഷാഹുല്‍ഹമീദാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. ഷാഹുല്‍ഹമീദിന്റെ സഹോദരിയുടെ മകന്‍ അന്‍സാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ.സ്‌കൂളിനു മുന്നില്‍ നിന്ന് കുട്ടികളെ കയറ്റി പോകാന്‍ തയ്യാറെടുക്കുന്നതിനിടെ എഞ്ചിനില്‍ നിന്ന് പുക ഉയരുകയായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ കുട്ടികളെ പുറത്ത് ഇറക്കിയശേഷം ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തീ ആളിപ്പടരും മുമ്പ് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. സ്‌കൂള്‍ വിടുന്ന സമയത്ത് വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടാറ്. എന്നാല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഗതാഗതം നിയന്ത്രിച്ച് കുരുക്ക് ഒഴിവാക്കുകയായിരുന്നു. ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്.ഡി. സജിത്ത് ലാല്‍, ഫയര്‍ ഓഫീസര്‍മാരായ ആര്‍. എന്‍. അന്‍വര്‍, പി. ആനന്ദ്, ആര്‍. ദീപു, എസ്. ഷമീര്‍, പി. ഗുരുവായൂരപ്പന്‍, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.



