28.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Kechery സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതായി അറിയിച്ചു

സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതായി അറിയിച്ചു

യുവ സംരംഭകര്‍ക്ക് നിക്ഷേപം മെന്ററിംഗ്, വ്യവസായ ബന്ധങ്ങള്‍ തൊഴില്‍സാധ്യതകള്‍ എന്നിവ ഒരേ വേദിയില്‍ ലഭ്യമാക്കുന്നതിനുമായി റോയല്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റോയല്‍ എഞ്ചിനീയറിങ് കോളേജും, ധ്രുവ് 360 ഡിഗ്രിയുടെയും സഹകരണത്തോടെ ജൂലൈ 15 ബുധനാഴ്ച്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന കോണ്‍ക്ലേവില്‍, ഏകദേശം 25 ലക്ഷം രൂപ വരെ സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് മികച്ച സംരംഭക ആശയങ്ങള്‍ക്കായി പരിഗണിക്കും. പുതുമയാര്‍ന്ന ബിസിനസ് ആശയങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കും യുവ സംരംഭകര്‍ക്കും നിക്ഷേപകരുമായി നേരിട്ട് ആശയവിനിമയം നടത്താനും. അവരുടെ സംരംഭങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശവും പിന്തുണയും നേടാനും അവസരം ലഭിക്കും.സ്റ്റാര്‍ട്ടപ്പ് മേഖലയിലേ പ്രമുഖരായ ഇമ്മാനുവല്‍ വര്‍ഗീസ്. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്റ് സി.എ സാജു ബാലകൃഷ്ണന്‍. പി സി ഹരികുമാര്‍ കൃപ ബി. നായര്‍, മനോജ് തോമസ് എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നൊവേഷന്‍ കൗണ്‍സില്‍ സ്റ്റാര്‍ട്ടപ്പ് കോ-ഓര്‍ഡിനേറ്റര്‍ ഡോ അമല്‍ തോമസ് കെ,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രോഫസര്‍ റോഷ്മിന്‍ റിസുവാന്‍, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റര്‍ എം അനൂപ് കുമാര്‍, വിദ്യാര്‍ത്ഥി കോ-ഓര്‍ഡിനേറ്റര്‍മാരായ നിഹാല്‍ ഷാസ്, ആയിഷ ഷഫിഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!