കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്നുവന്നിരുന്ന കുന്നംകുളം ഉപജില്ല കേരള സ്‌കൂള്‍ കായികമേള സമാപിച്ചു. 237 പോയിന്റ് നേടി പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലിഷ് സ്‌ക്കൂള്‍ ചാമ്പ്യന്മാരായി. 167 പോയിന്റ് നേടി കരിക്കാട് അല്‍ അമീന്‍ ഇംഗ്ലിഷ് ഹൈസ്‌കൂള്‍ രണ്ടാം സ്ഥാനവും
141 പോയിന്റോടെ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും നേടി. 122 പോയിന്റോടെ ചൂണ്ടല്‍ എല്‍ ഐ ജി എച്ച് എസ് നാലാം സ്ഥാനവും നേടി. വിജയികള്‍ക്ക് കുന്നംകുളം എ ഇ ഓ എ. മൊയ്തീന്‍ ട്രോഫികള്‍ സമ്മാനിച്ചു.ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ഐ റസിയ, പബ്ലിസിറ്റി കണ്‍വീനര്‍ പി.എന്‍ ഗോപാലകൃഷ്ണന്‍, സബ്ജില്ലാ സ്‌പോര്‍ട്‌സ് & ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജീഷ് മാസ്റ്റര്‍, റിസപ്ഷന്‍ കണ്‍വീനര്‍ ജിജു മാസ്റ്റര്‍ എന്നിവര്‍, സ്‌കൂള്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍ പി.എം ശ്രീനേഷ്, ജാബിര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 3 ദിവസങ്ങളിലായി നടന്ന കായികമേളയില്‍ 92 ഇനങ്ങളിലായി നൂറോളം വിദ്യാലയങ്ങളിലെ കായികതാരങ്ങള്‍ മാറ്റുരച്ചു.
കുന്നംകുളം ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്നുവന്നിരുന്ന കുന്നംകുളം ഉപജില്ല കേരള സ്‌കൂള്‍ കായികമേള സമാപിച്ചു
ADVERTISEMENT