കേച്ചേരി – അക്കിക്കാവ് ബൈപ്പാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളംബര റാലി സംഘടിപ്പിച്ചു. നൂറു കണക്കിന് ഇരുചക്ര വാഹനങ്ങള്‍ കേച്ചേരിയില്‍ നിന്നാരംഭിച്ച വിളംബര റാലി കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചിത്രാ വിനോഭാജി അധ്യക്ഷയായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസ്, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. എന്‍.എസ്. സുമേഷ്, കടങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എസ്. പുരുഷോത്തമന്‍, പൊതു പ്രവര്‍ത്തകരായ ടി.സി. സെബാസ്റ്റ്യന്‍ മാസ്റ്റര്‍, പി.എസ്. പ്രസാദ്, അഡ്വ.കെ.എം. നൗഷാദ് എ, സജി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, പോര്‍ക്കുളം പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന കേച്ചേരി – അക്കിക്കാവ് ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് വിളംബര റാലി സംഘടിപ്പിച്ചത്. ജനപ്രതിനിധികളും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതു ജനങ്ങളുമുള്‍പ്പെടെയുള്ളവര്‍ വര്‍ണ്ണ ബലൂണുകളുമായി വിളംബര റാലിയില്‍ പങ്കാളികളായി.



