കേച്ചേരി സെന്റര്‍ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടി ദ്രുതഗതിയിലാക്കണമെന്നാവശ്യപ്പെട്ട് മണലൂര്‍ എം.എല്‍.എ പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.മണലൂര്‍ മണ്ഡലവുമായി ബന്ധപ്പെട്ട സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ്, എം.എല്‍ എയ്ക്ക് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.മണലൂര്‍ നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട മൂന്ന് അടിയന്തര വികസന-ജനകീയ ആവശ്യങ്ങളാണ് പ്രൊഫ സി.രവീന്ദ്രനാഥ് എം. എന്‍. എ നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്.ഗുരുവായൂര്‍ശബരിമല തീര്‍ത്ഥാടകരടക്കം ആയിരക്കണക്കിന് ആളുകള്‍ ദിനംപ്രതി ഉപയോഗിക്കുന്ന പ്രധാന ജംഗ്ഷനായ കേച്ചേരി സെന്ററിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിനായി ആവശ്യമായ ഭരണാനുമതികളും തുടര്‍നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പ്രദേശവാസികളുടെയും, ഇതു വഴി കടന്നുപോകുന്ന യാത്രികരുടെയും നിരന്തരമായ ആവശ്യമാണ് കേച്ചേരിയുടെ വികസനം. കേച്ചേരിയുടെ വികസനം സംബന്ധിച്ചുള്ള ആവശ്യത്തിനൊപ്പം പാവറട്ടി ഗ്രാമപഞ്ചായത്തിലെ പെരിങ്ങാട് പുഴയെ വനഭൂമിയായി പ്രഖ്യാപിച്ച നോട്ടിഫിക്കേഷന്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും,
വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഉപ്പുപടന്ന മുതല്‍ വാടാനപ്പള്ളി സെന്റര്‍ വരെയുള്ള സര്‍വീസ് റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
മണലൂര്‍ മണ്ഡലത്തിന്റെ വികസനത്തിനും ജനങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുമായി ഈ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തി അനുകൂല നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് എം.എല്‍.എ അഭ്യര്‍ഥിച്ചു.



