പ്രദേശവാസികളുടെ കാത്തിരിപ്പിന് ആറ് വര്‍ഷം. ചൂണ്ടല്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ചോട്ടിലപ്പാറ പാലം 2018- ലെ പ്രളയത്തിലാണ് തകര്‍ന്നത്. പാലത്തിലെ സ്ലാബിന്റെ ഒരു ഭാഗം തകര്‍ന്ന് വലിയ ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. കൂടാതെ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ക്കും കാലപ്പഴക്കം മൂലം പൊട്ടല്‍ സംഭവിച്ചിട്ടുള്ളതും പാലത്തിന്റെ അപകടാവസ്ഥയ്ക്ക് കാരണമായിരുന്നു. പ്രളയത്തില്‍ പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി പോകുന്ന സാഹചര്യവും ഉണ്ടായിരുന്നു. അപകടാവസ്ഥയിലായ പാലം, എം.എല്‍.എ. മുരളി പെരുനെല്ലിയും, ജില്ലാപഞ്ചായത്തിന്റെ മുന്‍ പ്രസിഡണ്ട് മേരി തോമസും, കുന്നംകുളം തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിക്കുകയും പുതിയ പാലം വേണമെന്ന നാട്ടുക്കാരുടെ ആവശ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു.
ADVERTISEMENT