കടവല്ലൂര്‍ കൊരട്ടിക്കര ഗവ. യു.പി സ്‌കൂളിന് സമീപത്ത് ഒഴിഞ്ഞ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി തള്ളിയ നിലയില്‍.സംഭവം ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ അധികൃതര്‍ കുന്നംകുളം പൊലീസില്‍ പരാതി നല്‍കി. ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രദേശവാസികളായ നാട്ടുകാരും ആവശ്യപ്പെട്ടു.
ADVERTISEMENT