ഉത്തരാഖാഢ് മദര്‍ ഇന്ത്യ പബ്ലിക്ക് സ്‌ക്കൂളില്‍ നടന്ന നാഷ്ണല്‍ ലെവല്‍ മത്സരത്തില്‍ സിബിഎസ്ഇ നാഷണല്‍ തൈകോണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മറിയം മുസവിറിന് പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലിഷ് സ്‌കൂളില്‍ വരവേല്‍പ്പ് നല്‍കി. സ്‌കൂള്‍ ഡയറക്ടര്‍ ഡോക്ടര്‍ നജീബ് മുഹമ്മദ്, പ്രിന്‍സിപ്പള്‍ ഫിറോസ് ഇ എം, വൈസ് പ്രിന്‍സിപ്പള്‍ ഷൈനി ഹംസ എന്നിവര്‍ ചേര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികളുടെ അകമ്പടിയോടെ പൂമാലയിട്ട് സ്വീകരിച്ചു. അണ്ടര്‍ 19 കേറ്റഗറിയില്‍ സില്‍വര്‍ മെഡല്‍ നേടിയ മറിയം കായിക മത്സരങ്ങള്‍ക്കൊപ്പം പഠനത്തിലും മിടുക്കിയാണ്.
ADVERTISEMENT