ഗുരുവായൂര്‍ നഗരസഭ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെട്ട പഞ്ചാരമുക്ക് മെയിന്‍ റോഡില്‍ അശാസ്ത്രീയമായി കാനം നിര്‍മ്മാണം നടത്തിയെന്നാരോപിച്ച് യു ഡി എഫ് പ്രതിഷേധിച്ചു.റോഡിന്റെ വടക്ക് ഭാഗത്തു നിന്ന് കാന വഴി വരുന്ന വെള്ളം അങ്ങാടിത്താഴം കല്‍വേര്‍ട്ട് വഴിയാണ് മുന്‍ കാലങ്ങളില്‍ പോയിരുന്നത് എന്നാല്‍ ആ കല്‍വേര്‍ട്ട് അടച്ചു കൊണ്ടുള്ള കാന നിര്‍മ്മാണം പി ഡബ്ല്യു യു ഡി ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് യുഡി എഫ് നേതാക്കള്‍ ആരോപിച്ചു. വെള്ളം പോകാനുള്ള വഴി പൂര്‍വ്വ സ്ഥിതിയിലാക്കത്ത പക്ഷം സമരപരിപാടികളുമായി മുന്നോട്ടപോകുമെന്ന് മുസ്ലിം ലീഗ് ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രെട്ടറി നൗഷാദ് അഹമ്മു, മുസ്ലിം ലീഗ് നിയോജകമണ്ഡലം ട്രഷറര്‍ ലത്തീഫ് പാലയൂര്‍,ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അനീഷ് പാലയൂര്‍, നേടുംപറമ്പില്‍ നൗഷാദ് തുടങ്ങിയവര്‍ അറിയിച്ചു.
ADVERTISEMENT