കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ തുടക്കമായി

 

ശ്രീകൃഷ്ണ കോളേജ് ആദ്യമായി ആതിഥേയത്വം വഹിക്കുന്ന കാല്‍പ്പന്ത് കളിയാവേശത്തിന്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.എസ്.വിജോയ് അധ്യക്ഷനായി. ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് സി.സുമേഷ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തംഗം അഡ്വ. പി.വി. നിവാസ്, ‘ശ്രീകൃഷ്ണ കോളേജ് കായിക വിഭാഗം മേധാവി ഡോ. കെ.എസ്. ഹരിദായല്‍, അധ്യാപകന്‍ ക്യാപ്റ്റന്‍ രാജേഷ് മാധവന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി മന്യ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image