പഴഞ്ഞി ക്ഷീരോല്‍പാദക സഹകരണ സംഘത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. പാനലിന് 2 സീറ്റ് ലഭിച്ചു. 5 സിറ്റുകളിലാണ് മത്സരിച്ചത്. ആദ്യമായാണ് ബി.ജെ.പി മത്സരിക്കുന്നത്. ജനറല്‍ വിഭാഗത്തില്‍ കെ.കെ പ്രകാശന്‍, വനിതാ വിഭാഗത്തില്‍ ട്വിങ്കിള്‍ എന്നിവരാണ് വിജയിച്ചത്. വിജയികളെ ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് രജീഷ് ആയിനൂര്‍, പഞ്ചായത്ത് പ്രസിഡണ്ട് ബൈജു പട്ടിത്തടം, തോംസണ്‍ ഐനൂര്‍, സുബ്രമണ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹരാര്‍പ്പണം ചെയ്തു. ആഹ്‌ളാദപ്രകടനവും ഉണ്ടായിരുന്നു.
ADVERTISEMENT