30.3 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kechery നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു

ചൂണ്ടലില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ വീട്ടുമതില്‍ ഇടിച്ചു തകര്‍ത്തു. ചൂണ്ടല്‍ ബ്രദേഴ്‌സ് സ്റ്റോപ്പിനടുത്ത് തരകന്‍ പട്ടത്തായില്‍ ജെയ്‌സന്റെ വീട്ടുമതിലാണ് തകര്‍ന്നത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ചൂണ്ടല്‍കുന്ന് കണത്തേടത്ത് കണ്ണന്‍ എന്ന് വിളിക്കുന്ന രാജേഷിനെ (36) പരിക്കുകളോടെ ചൂണ്ടല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ജെയ്‌സന്റെ വീടിന്റെ എതിര്‍വശത്തുള്ള ചൂണ്ടല്‍ കുന്നില്‍ നിന്നും ഇറങ്ങി വരുന്ന റോഡില്‍ നിന്നാണ് രാജേഷ് ഓടിച്ചിരുന്ന സ്‌കൂട്ടര്‍ അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് മതിലിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സ്‌കൂട്ടര്‍ വീടിന് മുന്‍വശത്തെ കാനയില്‍ അകപ്പെട്ട നിലയിലാണ്.

ADVERTISEMENT
error: Content is protected !!