ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന തിരുന്നാള്‍, ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് ആഘോഷിച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള പുതുശ്ശേരി ഇടവക ദേവാലയത്തില്‍ മാതാവിന്റെ ജനന തീരുനാളിന് തുടക്കം കുറിച്ച് ശനിയാഴ്ച്ച രാവിലെ ദിവ്യബലിയുംവിശുദ്ധരുടെ രൂപം എഴുന്നെള്ളിക്കലും നടന്നു. വൈകീട്ട് 7 ന് പുതുശ്ശേരി കപ്പേളയില്‍ വേസ്പരയും തുടര്‍ന്ന് ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ മാതാവിന്റെ രൂപം ദേവാലയത്തിലേക്ക് എഴുന്നെള്ളിക്കലുമുണ്ടായി. കൊടിയേറ്റം കഴിഞ്ഞതിന് ശേഷം തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച്ച വരെ ദിവസവും വൈകീട്ട് 6 ന് തിരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ദിവ്യബലിയുണ്ടായിരുന്നു. തിരുന്നാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ ദിവ്യബലിയും, 10 മണിക്ക് ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയും നടന്നു.
ADVERTISEMENT