25.5 C
Kunnamkulam
Friday, September 4, 2026
Home Bureaus Punnayurkulam പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി

പുന്നയൂര്‍ ഗ്രാമപഞ്ചായത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി

38

 

നാഷണല്‍ ആയുഷ്മിഷന്‍, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോപ്പതി വകുപ്പ് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജന മെഡിക്കല്‍ ക്യാമ്പ് നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേന്ദ്രന്‍ മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ കെ വിജയന്‍ അധ്യക്ഷനായ ചടങ്ങില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രീത , വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജീവിതശൈലി രോഗങ്ങളെ രോഗങ്ങളെ കുറിച്ച് പൂക്കോട് മെഡിക്കല്‍ ഓഫീസര്‍ അശ്വതി ക്ലാസ് എടുത്തു. യോഗ ട്രെയിനര്‍ ദിവ്യയുടെ നേതൃത്വത്തില്‍ യോഗ ക്ലാസ്സും ഉണ്ടായിരുന്നു. തുടര്‍ന്ന് നടന്ന മെഡിക്കല്‍ മെഡിക്കല്‍ പരിശോധന ക്യാമ്പ് ഡോക്ടര്‍ പ്രീത, ഡോക്ടര്‍ ജ്യോതി, ഡോക്ടര്‍ അശ്വതി എന്നിവര്‍ നയിച്ചു. സ്വപ്ന, ഷാജിത, സബ്ജി, ഗ്രീഷ്മ, ശ്രീജ, ലുസി, ഷെമി തുടങ്ങോയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!