26.6 C
Kunnamkulam
Friday, September 4, 2026
Home Bureaus Punnayurkulam ആലത്തൂര് പനക്കല്‍ ജോസഫ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ 10-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

ആലത്തൂര് പനക്കല്‍ ജോസഫ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ 10-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

46

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പതിനഞ്ചാമത്തെ മേലധ്യക്ഷനായിരുന്ന ആലത്തൂര് പനക്കല്‍ ജോസഫ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ 10-മത് ഓര്‍മ്മപ്പെരുന്നാള്‍ സഭാ ആസ്ഥാനമായ തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തില്‍ ആചരിച്ചു. സഭാ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് തിരുമേനിയുടെ കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും മധ്യസ്ഥപ്രാര്‍ത്ഥനയും ശ്ലൈഹീക വാഴ്വും നേര്‍ച്ചയും ഉണ്ടായിരുന്നു. സഭയിലെ വൈദീകര്‍ ശുശ്രൂഷകളില്‍ സന്നിഹിതരായിരുന്നു. തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഭദ്രാസന ഇടവക കമ്മിറ്റി ഓര്‍മ്മപ്പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!