26.6 C
Kunnamkulam
Friday, September 4, 2026
Home Bureaus Punnayurkulam സ്‌പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ ചെണ്ട് മല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി

സ്‌പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ ചെണ്ട് മല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി

45

 

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്‌സ് സ്‌കൂളായ സ്‌പെക്ട്രം സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ ചെണ്ട് മല്ലി കൃഷി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വാക്കറ്റ് ഇ. സിന്ധു ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി , മാറഞ്ചേരി ഡിവിഷന്‍ മെമ്പര്‍ നൂറുദ്ധീന്‍ പോഴത്ത് , പരിച്ചകം ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആതിര , പ്രധാനാധ്യാപിക ആയിഷ , മാറഞ്ചേരി കുടുംബശ്രീ സി ഡി എസ് ഫൗസിയ , പി ടി എ പ്രസിഡന്റ് താഹിറ , സുബൈദ, അധ്യാപകര്‍ , രക്ഷിതാക്കള്‍ , കുട്ടികള്‍ എന്നിവര്‍ പങ്കെടുത്തു . കുടുംബശ്രീയുടെ സഹായത്തോടെയാണ് പൂ കൃഷി നടത്തിയത് . പൂക്കള്‍ കുടുംബശ്രി ഓണചന്തയില്‍ വില്‍പന നടത്തും. ആദ്യ വില്‍പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി പൂക്കള്‍ വാങ്ങി വില്‍പ്പന നിര്‍വ്വഹിച്ചു. കുട്ടികളുടെ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായാണ് കൃഷി നടത്തുന്നത്.

 

ADVERTISEMENT
error: Content is protected !!