കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പദ്ധതിയായ ഡി ജി കേരളം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വളണ്ടിയര്‍മാര്‍ക്കായുള്ള രജിസ്ടേഷന് ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിച്ചു. ചൂണ്ടല്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പാറന്നൂര്‍ ജനകീയ വായനശാലയില്‍ സംഘടിപ്പിച്ച ഹെല്‍പ്പ് ഡെസ്കിനെ സംബന്ധിച്ച് ഡിജി പഞ്ചായത്ത് കോഡിനേറ്റര്‍ വത്സന് പാറന്നൂര്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമ പ്രൊജക്ട് അസിസ്റ്റന്റ് ഫിജിന് ജോണി ഡിജി ആപ്പ് പരിചയപ്പെടുത്തി. പഞ്ചായത്ത് അംഗം ജൂലറ്റ് വിനു അധ്യക്ഷയായി. വളണ്ടിയര്‍മാരായി 23 പേര് രജിസ്ടര്‍ ചെയ്തു. ആഗസ്റ്റ് 3 ശനിയാഴ്ച 4 മണിയ്ക്ക് കൂടുതല്‍ പേരേ പങ്കെടുപ്പിച്ച് ഹെല്‍പ്പ് ഡെസ്ക് സംഘടിപ്പിക്കുന്നതിനും ആഗസ്റ്റ് 4 ന് സര്‍വ്വേ അവസാനിപ്പിയ്ക്കുന്നതിനും തീരുമാനിച്ചു