വഴിയരകില്‍ നിന്ന് വീണു കിട്ടിയ ബാഗ് ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാതൃകയായി

 

വഴിയരകില്‍ നിന്ന് വീണു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മാതൃകയായി.
എരനെല്ലൂര്‍ പുലിക്കോട്ടില്‍ ബാബു മകന്‍ എബിനാണ് പണവും രേഖകളുമടങ്ങിയ ബാഗ് ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ സമ്മേളനത്തിന്റെ പ്രചരണത്തിനുപയോഗിച്ച കൊടികളും തോരണങ്ങളും അഴിച്ചു മാറ്റുന്നതിനിടയിലാണ് എബിന്,10000 രൂപയും, എ.ടി എം കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക്,എന്നി രേഖകളും അടങ്ങിയ ബാഗ് വഴിയരികില്‍ നിന്ന് ലഭിച്ചത്.ബാഗില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതനുസരിച്ച് സ്ഥലത്തെത്തിയ ബാഗിന്റെ ഉടമസ്ഥനായ കണ്ടാണശ്ശേരി വെട്ടത്ത് ബാലന്‍ മകന്‍ ദയാനന്ദന്, എബിന്‍ ബാഗ് തിരിച്ചേല്‍പ്പിച്ചു. ദിവസ വേതനത്തിന് വെല്‍ഡിംഗ് ജോലി ചെയ്യുന്ന ദയാനന്ദന്‍ ബാങ്കില്‍ സ്വര്‍ണ്ണം പണയം വെച്ച് കിട്ടിയ തുകയാണ് ബാഗിലുണ്ടായിരുന്നത്. എബിന്റെ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി.ജോസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മില്‍ട്ടണ്‍ തലക്കോട്ടൂര്‍, വേദി എരനെല്ലൂര്‍ പ്രസിഡണ്ട് വി.കെ.സന്തോഷ് എന്നിവര്‍ അഭിനന്ദിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image