കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികള്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. പാടത്തും പറമ്പിലും കൃഷി നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ എങ്ങനെ തുരത്തണമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍. പോര്‍ക്കുളം പഞ്ചായത്തിലെ അകതിയൂര്‍ മേഖലയിലാണ് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. പാട്ടത്തിനെടുത്ത് മുണ്ടകന്‍ കൃഷി ചെയ്യുന്ന കാണംകോട്ട് സഞ്ജയന് കാട്ടുപന്നികളുടെ ശല്യം മൂലം വന്‍ നഷ്ടമാണ് ഉണ്ടായത്. വരമ്പു കുത്തിമറിക്കുന്ന പന്നികള്‍ നെല്‍ചെടികള്‍ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രശ്‌നത്തിന് അധികാരികള്‍ പരിഹാരം കണ്ടില്ലെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ നെല്‍കൃഷി വെണ്ടെന്നു വെക്കേണ്ട അവസ്ഥയാണെന്ന് സജ്ഞയന്‍ പറയുന്നു.
ADVERTISEMENT