കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കുന്നംകുളം ഉപജില്ല തല ദ്വിതീയ പരീക്ഷ ക്യാമ്പിന് തുടക്കമായി

കേച്ചേരി ഗവ. എല്‍.പി.സ്‌കൂള്‍,കേച്ചേരി അല്‍ അമീന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരീക്ഷ ക്യാമ്പില്‍ 200 സ്‌കൗട്ട് കേഡറ്റുകളും, 225 ഗൈഡ് കേഡറ്റുകളുമാണ് പങ്കെടുക്കുന്നത്. സ്‌കൗട്ട് പരീക്ഷ ക്യാമ്പിന്റെ ചീഫ് എക്‌സാമിനാറായി ഫാന്‍സി ടീച്ചറെയും, ഗൈഡ് പരീക്ഷ ക്യാമ്പിന്റെ എക്‌സാമിനാറായി സിന്ധു ബാലനെയും തിരഞ്ഞെടുത്ത് ചുമതലയേല്‍പ്പിച്ചു. ചാവക്കാട് വിദ്യാഭ്യാസ ജില്ല സകൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജോട്ട ജോട്ടി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച്ച ഉച്ചയ്ക്ക് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.ടി. ജോസിന്റെ അധ്യക്ഷനായി.

ADVERTISEMENT
Malaya Image 1

Post 3 Image