25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery കൂമ്പുഴയില്‍ ഭീമന്‍ മലമ്പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തി

കൂമ്പുഴയില്‍ ഭീമന്‍ മലമ്പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തി

കേച്ചേരി കൂമ്പുഴയില്‍ ഭീമന്‍ മലമ്പാമ്പിനെ ചത്ത നിലയില്‍ കണ്ടെത്തി. കേച്ചേരി – അക്കികാവ് ബൈപാസ് റോഡിന് സമീപമുള്ള കൂമ്പുഴയില്‍ വലയില്‍ കുടുങ്ങിയ ഭീമന്‍ മലമ്പാമ്പിനെയാണ് ചത്ത നിലയില്‍ കണ്ടത്. ജീവനുണ്ടെന്നും തലയുടെ ഭാഗം വലയില്‍ കുടുങ്ങി കിടക്കുകയാണെന്നും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച മലമ്പാമ്പാണ് ചത്തതാണെന്ന് ഫോറസ്റ്റ് അധികൃതര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി മലമ്പാമ്പ് പൊന്തി കിടക്കുന്ന അവസ്ഥയില്‍ പുഴയില്‍ തുടരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മലമ്പാമ്പ് പുഴയില്‍ കുടുങ്ങി കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ADVERTISEMENT
error: Content is protected !!