25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur 42 -ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് നടത്തി

42 -ാമത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് നടത്തി

 

ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നു 42 മത് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പ് നടത്തി. പൂക്കോട് കലാസാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ എസ്.എം.ജെ കേരള കളരിസംഘം കരിയന്നൂര്‍ ഉന്നത വിജയം കരസ്ഥമാക്കി. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ കുറുവടി വെറുംകൈ- മത്സരത്തില്‍ ശ്രീലക്ഷ്മി, അശ്വതി കുറുവടി വെറുംകൈ ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ കെഎസ് ശ്രീഹരി, വി എസ് നിരഞ്ജന്‍, സീനിയര്‍ ബോയ്‌സ് കൈപ്പോരില്‍ ഇസ്മയില്‍ എന്നിവര്‍ വിജയികളായി. എസ് എം ജെ കളരി കൃഷ്ണന്‍ ഗുരുക്കളുടെ മകനും ശിഷ്യനുമായ ജിനേഷ് ഗുരുക്കള്‍ വിജയികള്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു.

ADVERTISEMENT
error: Content is protected !!