24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Kechery കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യാ ദേവാലയത്തിലെ ഊട്ടുതിരുന്നാള്‍ ഭക്തിനിര്‍ഭരം

കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യാ ദേവാലയത്തിലെ ഊട്ടുതിരുന്നാള്‍ ഭക്തിനിര്‍ഭരം

97

കിഴക്കാളൂര്‍ വിശുദ്ധ മറിയം ത്രേസ്യാ ദേവാലയത്തിലെ സംയുക്ത ഊട്ടുതിരുന്നാള്‍ ഭക്തിനിര്‍ഭരം. ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ മറിയം ത്രേസ്യയുടെയും സംയുക്ത ഊട്ടുതിരുന്നാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് ഞായറാഴ്ച്ച ആലോഷിച്ചത്. കൊടിയേറ്റം മുതല്‍ തിരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ വൈകീട്ട് നവനാള്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. പാട്ടുകുര്‍ബാന, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുകര്‍മ്മങ്ങളാണ് ദേവാലയത്തില്‍ നടന്നത്. തിരുനാള്‍ ദിവസമായ ഞായറാഴ്ച്ച രാവിലെ 10 മണിയ്ക്കു ഫാ പോള്‍ അറയ്ക്കല്‍ മുഖ്യകാര്‍മ്മികനായി ആഘോഷമായ പാട്ടുകുര്‍ബാന നടന്നു.

ADVERTISEMENT
error: Content is protected !!