സൗജന്യ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് കേച്ചേരി ജ്ഞാന പ്രകാശിനി യു പി. സ്‌കൂളില്‍ ഞായറാഴ്ച്ച നടക്കും

 

ട്രിച്ചൂര്‍ നോര്‍ത്ത് ലയണ്‍സ് ക്ലബ്ബിന്റെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കേച്ചേരി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന – തിമിര ശസ്ത്രക്രിയ ക്യാമ്പ് ഞായറാഴ്ച്ച നടക്കും. കേച്ചേരി ജ്ഞാന പ്രകാശിനി യു പി. സ്‌കൂളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പില്‍ പരിശോധന നടക്കുക. ക്യാമ്പിന്റെ ഉദ്ഘാടനം ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ നിര്‍വ്വഹിക്കും. അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി വ്യാപാരി നേതാക്കളായ പി.കെ. ജെയിംസ്, പി.അബുബക്കര്‍ സജി ചിറമ്മല്‍, കെ.എം. അബ്ബാസ്, പ്രോഗ്രം കോര്‍ഡിനേറ്ററും ട്രിച്ചൂര്‍ നോര്‍ത്ത് ലയണ്‍സ് ക്ലബ്ബ് ഭാരവാഹിയായ സി.എസ്. ശശി എന്നിവരുമായേ . 9895211197,9847 881265., 9446145802 എന്നി നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്

ADVERTISEMENT
Malaya Image 1

Post 3 Image