മാര്‍ത്തോമാ പൗലോസ് ദ്വിധീയന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആംബുലന്‍സ് കുന്നംകുളം നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി

 

പഴഞ്ഞി ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിധീയന്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ആംബുലന്‍സ് കുന്നംകുളം നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി. കുറഞ്ഞ സമയം മാത്രമാണ് ആംബുലന്‍സ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി ഓടുന്നത്. ബാക്കി സമയങ്ങള്‍ വെറുതെ കിടക്കുന്ന സാഹചര്യത്തിലാണ് ആംബുലന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി നന്മ ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറിയത്. കുന്നംകുളം ആര്‍ത്താറ്റ് അരമനയില്‍ നടന്ന ചടങ്ങില്‍ അഭിവന്ദ്യ ഡോക്ടര്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയില്‍ നിന്ന് വാഹനത്തിന്റെ താക്കോല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഷാജു സൈമണ്‍ ഏറ്റുവാങ്ങി. നിര്‍ധനരായവരോടൊപ്പം നിന്ന് നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ചടങ്ങില്‍ ഭദ്രാസന സെക്രട്ടറി ഫാ. ജോസഫ് ചെറുവത്തൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഡയറക്ടര്‍ ഫാ. ആന്റണി, നന്മ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരായ ബിനേഷ് കീഴൂര്‍, ജിബിറ്റ്, വിഷ്ണു, രാകേഷ്, തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായി.

ADVERTISEMENT
Malaya Image 1

Post 3 Image