കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും സംഘടിപ്പിച്ചു

146

കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍, ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് എന്‍ എസ് ധനന്‍ അധ്യക്ഷനായി.വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ എ ബാലചന്ദ്രന്‍. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനിഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ രാജീവേണു, പി.കെ.അസിസ്, രമ ബാബു, കെ.കെ.ജയന്തി ഷീബ ചന്ദ്രന്‍,കൃഷി ഓഫീസര്‍ ഗായത്രി അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അജിഷ,കൃഷി അസിസ്റ്റന്റ് അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ തരം ചെടികളും, വിത്തുകളും വില്‍പ്പന നടത്തുന്ന സ്റ്റാളുകള്‍ ഞാറ്റുവേല ചന്തയില്‍ സജ്ജമാക്കിയിരുന്നു.