കുന്നംകുളത്ത് ഞാറ്റുവേല ഉത്സവത്തിന് തുടക്കമായി

120

കുന്നംകുളം നഗരസഭയും, ആര്‍ത്താറ്റ് – കുന്നംകുളം കൃഷിഭവനുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല ഉത്സവത്തിന് തുടക്കമായി. കുന്നംകുളം സി.വി ഹാളില്‍ ജൂലൈ 1 , 2 തീയതികളിലായാണ് ഞാറ്റുവേല ഉത്സവം നടക്കുന്നത്. കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയായ ചടങ്ങില്‍ ആത്മ ഉപദേശകസമിതി ചെയര്‍മാന്‍ എം.ബാലാജി ഞാറ്റുവേല ഉത്സവം ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍, നഗരസഭ കൃഷി ഓഫീസര്‍ എസ് ജയന്‍ എന്നിവര്‍ പങ്കെടുത്തു.ഞാറ്റുവേല ചന്തയില്‍ ആഗ്രോ സര്‍വീസ് സെന്റര്‍, കൃഷിക്കൂട്ടങ്ങള്‍, കുടുംബശ്രീ എന്നിവര്‍ ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍, പച്ചക്കറിതൈകള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും, ഒരുക്കിയിട്ടുണ്ട്.