ഇടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ ‘ജനവിധിയുടെ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു

58

ഇടം സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ എരുമപ്പെട്ടിയില്‍ ‘ജനവിധിയുടെ പാഠങ്ങള്‍’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.
വര്‍ഗീയതക്കും ഏകാധിപത്യ പ്രവണതകള്‍ക്കുമെതിരായ ജനവിധിയാണ് പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഭരണപക്ഷ വിധേയത്വം പുലര്‍ത്തിയെന്നും പ്രാദേശിക പാര്‍ട്ടികള്‍ക്കുള്ള പ്രസക്തി വര്‍ധിച്ചതായും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ഇടം എക്‌സിക്യൂട്ടീവ് അംഗം ഷൗക്കത്ത് കടങ്ങോട് മോഡറേറ്ററായി. ഇടം പ്രസിഡന്റ് പ്രീതി രാജേഷ്, എം. എച്ച് നൗഷാദ്, അഡ്വ.വിദ്യ ബാലകൃഷ്ണന്‍, കെ.കെ സുമേഷ്, സുബ്രു നമ്പിടി, കെ.ആര്‍ രാധിക,എന്‍. എസ്.സത്യന്‍, ശങ്കര്‍ ദാസ്, വിജയന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.