24.3 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍ പി സ്‌കൂളില്‍ കിഡ്‌സ് കാര്‍ണിവല്‍ സംഘടിപ്പിച്ചു

മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍ പി സ്‌കൂളില്‍ കിഡ്‌സ് കാര്‍ണിവല്‍ സംഘടിപ്പിച്ചു

 

സമീപ പ്രദേശങ്ങളിലെ അങ്കണവാടികളിലെയും നഴ്‌സറികളിലെയും കുട്ടികളെ ഉള്‍പ്പെടുത്തി മറ്റം സെന്റ് മേരീസ് കോണ്‍വെന്റ് എല്‍ പി സ്‌കൂളില്‍ കിഡ്‌സ് കാര്‍ണിവല്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പുതിയതായി നിര്‍മ്മിച്ച സ്റ്റേജിന്റെ വെഞ്ചിരിപ്പ് കര്‍മ്മത്തിന് ശേഷമാണ് കിഡ്‌സ് കര്‍ണിവല്‍ ആരംഭിച്ചത്. മറ്റം സെന്റ് തോമസ് ഫോറോന സഹവികാരി ജോയല്‍ ചിറമേല്‍ സ്റ്റേജിന്റെ വെഞ്ചിരിപ്പും കിഡ്‌സ് കര്‍ണിവലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ അഞ്ജലി അറിമ്പൂര്‍ അധ്യക്ഷയായി. അഭിനയഗാനം,
ബോള്‍ പാസ്സിങ്, കളറിങ് തുടങ്ങി വിവിധങ്ങളായ മത്സരങ്ങള്‍ കുട്ടികള്‍ക്ക് സംഘടിപ്പിച്ചു. അധ്യാപകരായ എം.ജെ.ജസീന്ത, ആശമോള്‍, വി.ജെ. എജി, നിസ്മി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!